കൊല്ലം: കേരളപുരം വരട്ടുചിറ കൊച്ചുമണ്ടയ്ക്കാട് മഹാദേവീ ക്ഷേത്രത്തിൽ നവരാത്രി ഉത്സവം 5 വരെ നടക്കും. 2ന് വൈകിട്ട് 5ന് മഹാസാരസ്വതി പൂജയോടെ പൂജവയ്‌പ്പ്. 5ന് രാവിലെ 6.45ന് പൂജയെടുപ്പ്, വിദ്യാർത്ഥികൾക്കായി വിദ്യാമന്ത്രാർച്ചന, പെരുമ്പുഴ സൂര്യവേദാസ് വേദ പഠനശാലയിലെ ശ്രീജിത്ത് ഗോപിനാഥ്‌ തന്ത്രി അക്ഷര ദീപം തെളിക്കും. വിദ്യാഭ്യാസ അവാർഡ്, വിദ്യാരംഭം എന്നിവയ്ക്ക് വെള്ളിമൺ കേരളപുരം ഗവ. ഹൈസ്കൂളിലെ എം.മനോജ്, വർക്കല കേരളപുരം ഗവ. ഹൈസ്കൂളിലെ പി.ജ്യോതി എന്നിവർ എഴുത്തിനിരുത്തും.