 പുല്ലൂറ്റ് നാരായണമംഗലത്ത് തകർന്ന കിണർ.
പുല്ലൂറ്റ് നാരായണമംഗലത്ത് തകർന്ന കിണർ.
കൊടുങ്ങല്ലൂർ: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ കിണർ അപ്രത്യക്ഷമായി. പുല്ലൂറ്റ് നാരായണമംഗലം പൊക്കം സ്റ്റോപ്പിന് കിഴക്കു വശത്തു താമസിക്കുന്ന ചള്ളിയിൽ പരേതനായ സദാനന്ദന്റെ ഭാര്യ മിനിയുടെ വീട്ടുമുറ്റത്തെ 25 അടി താഴ്ചയുള്ള കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. വലിയ ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് കിണർ ഇടിഞ്ഞു താഴുന്നതായി കണ്ടത്. കിണറിന്റെ മുകളിൽ വിരിച്ചിരുന്ന ഇരുമ്പ് ഗ്രില്ലും കിണറിന്റെ അരികിലെ മോട്ടോർ ഷെഡും കിണറ്റിലേക്ക് വീണു. കുടിവെള്ളത്തിന് സമീപവാസികൾ ഈ കിണറിനെയാണ് ആശ്രയിച്ചിരുന്നത്.