poshan
പോഷൺ അഭിയാൻ മാസാചരണ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിർവഹിക്കുന്നു

തൃശൂർ: സ്ത്രീകളുടെയും കുട്ടികളുടെയും വളർച്ചാ മുരടിപ്പ് തടയുക, പോഷണ നിലവാരം ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമ്പുഷ്ട കേരളം പോഷൺ അഭിയാൻ മാസാചരണ പരിപാടികൾക്ക് ജില്ലയിൽ തുടക്കം. 30വരെയാണ് പരിപാടി.

പദ്ധതി നടത്തിപ്പിന് ആവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഗുണഭോക്താക്കളുടെ ഉയരവും തൂക്കവും അളക്കുന്നതിനായി നാലുതരം ഉപകരണങ്ങൾ അംഗൻവാടികളിൽ വിതരണം ചെയ്തിട്ടുണ്ട്. അമ്മമാരിലും കുട്ടികളിലും കൗമാരക്കാരായ കുട്ടികളിലും വിളർച്ച കണ്ടെത്തുന്നതിനും പോഷകാഹാരങ്ങൾ നിർദേശിക്കുന്നതിനുമായി ഓരോ ബ്ലോക്കിലും ന്യൂട്രീഷൻ ക്ലിനിക്കുകളുണ്ട്. ഓരോ ക്ലിനിക്കിലും പോഷകാഹാര വിദഗ്ദ്ധരെ കരാർ അടിസ്ഥാനത്തിൽ ആഴ്ചയിൽ രണ്ട് ദിവസം ദിവസവേതന അടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. വനിതാ ശിശു വികസന ഓഫീസർ പി. മീര അദ്ധ്യക്ഷയായി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. യു.ആർ. രാഹുൽ, ഡോ. നൗഷാദ്, കുടുംബശ്രീ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ നിർമ്മൽ എന്നിവർ പങ്കെടുത്തു. ശിശു വികസന പദ്ധതി ഓഫീസർ ശ്രീവിദ്യ എസ്. മാരാർ സെമിനാർ നയിച്ചു.

ലക്ഷ്യം

3,016 അംഗൻവാടികൾ വഴി പോഷകഗുണമുള്ള ഭക്ഷണം സംബന്ധിച്ച് അവബോധം ഉണ്ടാക്കുക.

ഗുണഭോക്താക്കൾ