കൊടകര: മൂന്നുമുറി സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ വി. യോഹനാന്റെ ഊട്ടുതിരുന്നാൾ സെപ്തംബർ 3, 4 തീയതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇടവകയുടെ ശതാബ്ദിവർഷം പ്രമാണിച്ച് 10000 പേർക്ക് നേർച്ച സദ്യ വിതരണം ചെയ്യുമെന്നും കിടപ്പുരോഗികൾക്ക് സദ്യ വീട്ടിൽ എത്തിച്ച് നൽകുകയും ചെയ്യും.
തിരുന്നാൾ പ്രമാണിച്ച് മൂന്നിന് രാവിലെ 6.30ന് വി. കുർബ്ബാന, വൈകീട്ട് 6.15ന് പ്രസുദെന്തി വാഴ്ച, നാലിന് രാവിലെ 5.30നും 6.30നും വി കുർബ്ബാന, 6.15ന് നേർച്ച ഭക്ഷണം വെഞ്ചരിപ്പ്, പത്തിന് ആഘോഷമായ പാട്ടു കുർബ്ബാന, പ്രദക്ഷിണം എന്നിവ ഉണ്ടാവും.

വാർത്താ സമ്മേളനത്തിൽ വികാരി ഫാ. ജോർജ് വേഴറമ്പിൽ, അസിസ്റ്റന്റ് വികാരി, ഫാ. ജിബിൻ നായത്തോടൻ, ജനറൽ കൺവീനർ, പോളി ചെന്ത്രാപ്പിന്നി, കൈക്കാരൻ, ജോസ് അരിക്കാട്ട്, മീഡിയ കൺവീനർ, ജസ്റ്റിൻ മങ്കുഴി, പബ്ലിസിറ്റി കൺവീനർ, റോയ് കല്ലമ്പി എന്നിവർ പങ്കെടുത്തു.