 
ചാലക്കുടി: മർച്ചന്റ്‌സ് അസോസിയേഷന്റെ പെൻഷൻ പദ്ധതിക്ക് തുടക്കം. കാൽ നൂറ്റാണ്ട് വ്യാപാരം ചെയ്യുകയും 70 വയസ് പ്രായമാകുകയും ചെയ്ത നൂറോളം പേർരെയാണ് പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ മുഖ്യാഥിതിയായി. നിയോജക മണ്ഡലം ചെയർമാൻ പി.വി. ഫ്രാൻസിസ്, ജനറൽ സെക്രട്ടറി റെയ്‌സൺ ആലൂക്ക, ട്രഷറർ ഷൈജു പുത്തൻപുരക്കൽ, സി. വിനോദ്, ജോബി മേലേടത്ത്, വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, ജോയ് പാനികുളം, എം.ഡി. ഡേവിസ്, ആന്റോ മേനച്ചേരി, എൻ.എ. ഗോവിന്ദൻകുട്ടി, മഞ്ഞളി എന്നിവർ സംസാരിച്ചു.