മാള: കുഴൂർ പഞ്ചായത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതായി പരാതി. കൂട്ടമായി നടക്കുന്ന നായ്ക്കളുടെ ശല്യം മൂലം ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്ന് ബി.ജെ.പി ആരോപിച്ചു. ഇരുചക്ര വാഹനങ്ങളെ പിന്തുടരുന്ന നായ്ക്കൾ അപകടം ഉണ്ടാക്കാൻ കാരണമാകുന്നുണ്ട്. നിരവധി സ്‌കൂൾ കുട്ടികളാണ് ഇതുവഴി കാൽനടയായി പോകുന്നത്. നായ്ക്കളുടെ വിഹര കേന്ദ്രമായതിനാൽ കുട്ടികൾക്ക് ഇതുവഴിയുള്ള യാത്ര ഭീഷണിയാണെന്നും ബി.ജെ.പി ആരോപിച്ചു. എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കുഴൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ജി. മോഹനന്റെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.