തൃശൂർ: കോർപറേഷന്റെ ഓണാഘോഷത്തിന് വഞ്ചിക്കുളം ഓണം ഫെസ്റ്റോടെ തുടക്കം. മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് സംഗീതനിശയും ഉണ്ടായി. ഇന്ന് മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും. സമാപന ദിവസമായ ആറിന് ദേവരാജൻ, ജോൺസൺ മാസ്റ്റർ എന്നിവരുടെ ഗാനങ്ങൾ കോർത്തിണക്കി സംഗീത സായാഹ്നം ഉണ്ടാകും. ഇന്ന് രാവിലെ പത്ത് മുതൽ വെഡിംഗ് വില്ലേജിൽ ദേവദൂതർ പരിപാടിയും അരങ്ങേറും. ഇന്നലെ വൈകീട്ട് ഓണഘോഷത്തിന് തുടക്കം കുറിച്ച് കോർപറേഷൻ അങ്കണത്തിൽ പതാക ഉയർത്തി.