park
പാറളം പഞ്ചായത്തിലെ അമ്മാടം ഗവ. എൽ.പി സ്‌കൂളിൽ ആരംഭിച്ച പ്രഭാത ഭക്ഷണ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ ഉദ്ഘാടനം ചെയ്യുന്നു.

ചേർപ്പ്: പാറളം പഞ്ചായത്ത് അമ്മാടം ഗവ. എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിബി സുരേഷ് അദ്ധ്യക്ഷയായി. അംഗങ്ങളായ വിദ്യാനന്ദൻ, ജയിംസ് മാസ്റ്റർ, കെ. പ്രമോദ്, ജൂബി മാത്യു, പി.കെ. ലിജീവ്, കെ.കെ. മണി, സി.ആർ. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. സ്‌കൂളിലെ 230 വിദ്യാർത്ഥികൾക്കാണ് ദിവസവും പ്രഭാത ഭക്ഷണം നൽകുന്നത്. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നിന്ന് നാല് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.