news-photo-

ഗുരുവായൂർ : ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ രാത്രി അത്താഴപൂജയ്ക്ക് മുമ്പായിരുന്നു ക്ഷേത്ര ദർശനം. സോപാനപടിയിൽ കാണിക്ക സമർപ്പിച്ച് തൊഴുതു. മേൽശാന്തിക്ക് ദക്ഷിണ കൊടുത്ത് പ്രസാദം സ്വീകരിച്ചു. ക്ഷേത്രത്തിൽ അഹസ് വഴിപാടും ശീട്ടാക്കിയിട്ടുണ്ട്. വൈകീട്ട് ഏഴരയോടെ ക്ഷേത്രത്തിൽ ശ്രീഭൂതബലി ചടങ്ങ് നടക്കുന്ന സമയത്താണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ ദർശനത്തിനായി ക്ഷേത്രത്തിലെത്തിയത്. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

വ്യാ​ളി​ ​പ്ര​ദ​ർ​ശി​പ്പി​ച്ചു

തൃ​ശൂ​ർ​:​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​നാ​യ​ ​ധ​നേ​ഷ് ​കൃ​ഷ്ണ​ ​തി​ര​ക്ക​ഥ​ ​എ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഷോ​ർ​ട്ട് ​ഫി​ലിം​ ​വ്യാ​ളി​യു​ടെ​ ​ആ​ദ്യ​പ്ര​ദ​ർ​ശ​നം​ ​തൃ​ശൂ​ർ​ ​പ്ര​സ് ​ക്ല​ബ്ബി​ൽ​ ​ന​ട​ന്നു.​ ​ഉ​ൾ​ക്കാ​ട്ടി​ൽ​ ​നി​ന്ന് ​പി​ടി​കൂ​ടി​യ​ ​പ്ര​തി​യെ​ ​വി​ല​ങ്ങി​ട്ട് ​കൊ​ണ്ടു​വ​രു​ന്ന​ ​പൊ​ലീ​സു​കാ​ർ​ ​പ്ര​തി​ ​സ്ഥാ​ന​ത്താ​കു​ന്ന​തും​ ​പൊ​ലീ​സു​കാ​രു​ടെ​യും​ ​പ്ര​തി​യു​ടെ​യും​ ​തു​ട​ർ​ന്നു​ള്ള​ ​രം​ഗ​ങ്ങ​ൾ​ ​പ്രേ​ക്ഷ​ക​രി​ൽ​ ​ആ​രാ​ണ് ​യ​ഥാ​ർ​ത്ഥ​ ​കു​റ്റ​വാ​ളി​യെ​ന്ന് ​സം​ശ​യം​ ​സൃ​ഷ്ടി​ക്കു​ന്ന​തു​മാ​ണ് ​ഇ​തി​വൃ​ത്തം.​ ​പ്ര​സ് ​ക്ല​ബ് ​പ്ര​സി​ഡ​ന്റ് ​ഒ.​രാ​ധി​ക​ ​സ്വി​ച്ച് ​ഓ​ൺ​ ​നി​ർ​വ​ഹി​ച്ചു.​ 15​ ​മി​നി​റ്റ് ​ദൈ​ർ​ഘ്യ​മു​ള്ള​ ​ചെ​റു​സി​നി​മ​ ​പാ​റു​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ജ​യ​രാ​ജ​ൻ,​ ​ലി​ജോ​രാ​ജ് ​എ​ന്നി​വ​രാ​ണ് ​നി​ർ​മ്മി​ച്ച​ത്.​ ​കാ​മ​റ​ ​കി​ര​ൺ​ ​പു​ത്തൂ​ർ,​ ​എ​ഡി​റ്റ​ർ​ ​രാം​ദാ​സ്,​ ​പ​ശ്ചാ​ത്ത​ല​സം​ഗീ​തം​ ​രാ​കേ​ഷ് ​സ്വാ​മി​നാ​ഥ​ൻ,​ ​ശ​ബ്ദ​മി​ശ്ര​ണം​ ​കെ.​ജി.​റി​ച്ചാ​ർ​ഡ്,​ ​ക​ള​റി​സ്റ്റ് ​ആ​ന​ന്ദ് ​ഉ​ണ്ണി,​ ​ഡ്രോ​ൺ​ ​ര​തീ​ഷ് ​രാ​ജേ​ന്ദ്ര​ൻ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​ധ​നു​ഷ്,​ ​ചീ​ഫ് ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​ ​അ​ഭി​ ​ആ​ന​ന്ദ്,​ ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​ ​ദീ​പ​ക് ​ക​ള​രി​ക്ക​ൽ,​ ​മേ​ക്ക​പ്പ് ​വി​ജീ​ഷ് ​വേ​ണു,​ ​പി.​ആ​ർ.​ഒ.​ ​സ​ച്ചി​ൻ​ ​വ​ള്ളി​ക്കാ​ട്.

സ്‌​പോ​ർ​ട്‌​സ്‌​ ​കി​റ്റ് ​വി​ത​ര​ണം

തൃ​ശൂ​ർ​ ​:​ ​ഗ​വ.​മോ​ഡ​ൽ​ ​ബോ​യ്‌​സ് ​സ്‌​കൂ​ൾ​ ​തൃ​ശൂ​ർ​ ​പൂ​ർ​വ​ ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​ന​യു​ടെ​ ​(​എം.​ബി.​ഒ.​എ​സ്.​എ.​ടി.​)​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സ്‌​പോ​ർ​ട്‌​സ് ​കി​റ്റ് ​വി​ത​ര​ണം​ ​ചെ​യ്തു.​ ​ജി​ല്ലാ​ ​സ്‌​പോ​ർ​ട്‌​സ് ​കൗ​ൺ​സി​ൽ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ബി​ന്നി​ ​ഇ​മ്മ​ട്ടി​ ​ഷൈ​നി​ ​ജോ​സ​ഫി​ന് ​സ്‌​പോ​ർ​ട്‌​സ് ​കി​റ്റു​ക​ൾ​ ​മോ​ഡ​ൽ​ ​ബോ​യ്‌​സ് ​സ്‌​കൂ​ൾ​ ​ഹെ​ഡ്മി​സ്ട്ര​സ് ​ന​ൽ​കി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​എം.​ബി.​ഒ.​എ​സ്.​എ.​ടി.​ ​പ്ര​സി​ഡ​ന്റ് ​എം.​സ​ലീം​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​തൃ​ശൂ​ർ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​രാ​ജ​ശ്രീ​ഗോ​പ​ൻ​ ​മു​ഖ്യാ​തി​ഥി​യാ​യി.​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​സ്‌​പോ​ർ​ട്‌​സ് ​കൗ​ൺ​സി​ൽ​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​അം​ഗം​ ​അ​ഡ്വ.​കെ.​ആ​ർ.​അ​ജി​ത്ബാ​ബു,​ ​എം.​ബി.​ഒ.​എ​സ്.​എ.​ടി.​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ഷോ​ബി​ ​ടി​ ​വ​ർ​ഗ്ഗീ​സ് ​റോ​ഷ​ൻ​ ​ആ​ട്ടോ​ക്കാ​ര​ൻ,​ ​ഗി​രി​ജ​ ​ഐ.​കെ.,​ ​റീ​ന​ ​കെ.​ഇ​ഗ്‌​നേ​ഷ്യ​സ്,​ ​സു​നി​ത​ ​പി.,​ ​കൊ​ച്ചു​ത്രേ​സ്യ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

മൂ​ന്ന് ​മാ​സ​ത്തെ​ ​ഇ​ട​വേ​ള​യ്ക്ക്
ശേ​ഷം​ ​കൃ​ഷ്ണ​നാ​ട്ടം​ ​വ​ഴി​പാ​ട് ​ക​ളി

ഗു​രു​വാ​യൂ​ർ​ ​:​ ​ഗു​രു​വാ​യൂ​ർ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​മൂ​ന്ന് ​മാ​സ​ത്തെ​ ​ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​കൃ​ഷ്ണ​നാ​ട്ടം​ ​വ​ഴി​പാ​ടു​ക​ളി​ക്ക് ​തു​ട​ക്ക​മാ​യി.​ ​രാ​ത്രി​ ​അ​ത്താ​ഴ​പൂ​ജ​യും​ ​വി​ള​ക്കെ​ഴു​ന്ന​ള്ളി​പ്പും​ ​ക​ഴി​ഞ്ഞ് ​ശ്രീ​കോ​വി​ൽ​ ​അ​ട​ച്ച​ശേ​ഷം​ ​ക​ളി​വി​ള​ക്ക് ​തെ​ളി​ഞ്ഞു.​ ​ക്ഷേ​ത്ര​മ​തി​ല​ക​ത്ത് ​വ​ട​ക്കേ​ന​ട​പ്പു​ര​യി​ലാ​ണ് ​കൃ​ഷ്ണ​നാ​ട്ടം​ ​അ​ര​ങ്ങേ​റു​ന്ന​ത്.​ ​ഇ​ന്ന​ലെ​ ​അ​വ​താ​രം​ ​ക​ളി​യാ​ണ് ​അ​ര​ങ്ങേ​റി​യ​ത്.​ 616​ ​ഭ​ക്ത​ർ​ ​അ​വ​താ​രം​ ​ക​ളി​ ​ശീ​ട്ടാ​ക്കി​യി​രു​ന്നു.​ ​ഇ​ന്ന് ​കാ​ളി​യ​മ​ർ​ദ്ദ​നം​ ​ക​ളി​ ​അ​ര​ങ്ങേ​റും.​ ​ഒ​രു​ ​മാ​സ​ത്തെ​ ​വി​ശ്ര​മ​വും​ ​ര​ണ്ട് ​മാ​സ​ത്തെ​ ​തീ​വ്ര​പ​രി​ശീ​ല​ന​വും​ ​പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​വീ​ണ്ടും​ ​കൃ​ഷ്ണ​നാ​ട്ടം​ ​ക​ളി​ക്ക് ​തു​ട​ക്ക​മാ​യ​ത്.