
അവിണിശേരി : മേലെ മുല്ലനേഴി രമ അന്തർജനം (69) നിര്യാതയായി. യോഗക്ഷേമസഭ മുൻ സംസ്ഥാന പ്രസിഡന്റ്, ഊരാന്മ ദേവസ്വം ബോർഡ് ജനറൽ സെക്രട്ടറി, ക്ഷേത്ര പൂജാരി സംഘടന ജനറൽ സെക്രട്ടറി, തിരുവുള്ളക്കാവ് ദേവസ്വം പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന മുല്ലനേഴി ശിവദാസൻ മാസ്റ്ററുടെ പത്‌നിയും കിഴക്കേ കുന്നത്ത് നാരായണൻ നമ്പൂതിരിയുടെ മകളുമാണ്. മക്കൾ: മുരളി മോഹൻ ( കറന്റ് ബുക്‌സ്), ശ്രീരേഖ. മരുമക്കൾ: പട്ടത്തുമന അഞ്ചു, പരേതനായ ഹരി മാങ്കുളം. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.