 
തൃശൂർ: മഴയുടെ ശക്തി കുറഞ്ഞതിനാൽ ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശന വിലക്ക് നീക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു. മലയോര മേഖലയിലേക്ക് രാത്രിയാത്രയ്ക്കുള്ള വിലക്കും നീക്കി. വ്യാഴാഴ്ചയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെത്തുടർന്ന് ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്ക് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയത്. വൈകിട്ട് ഏഴ് മുതൽ രാവിലെ ഏഴ് വരെയുള്ള രാത്രിയാത്രയ്ക്ക് മലയോര മേഖലയിലേക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതോടെ ഓണക്കാലത്ത് വിനോദ കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് പോകാനാകും.