 
തൃശൂർ: ഓണത്തോട് അനുബന്ധിച്ച് വിപണിയിൽ മായം കലർന്ന പാൽ എത്താനുള്ള സാദ്ധ്യതയുള്ളതിനാൽ ജില്ലാ ക്ഷീരവികസന വകുപ്പ് സൗജന്യ പരിശോധനയ്ക്ക് സൗകര്യമൊരുക്കി. വിവിധ ബ്രാൻഡുകളിലുള്ള പാലിന്റെ ഗുണം പരിശോധിക്കുകയും സംശയം തീർക്കുകയും ചെയ്യാൻ 0487 - 2322845 നമ്പറിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു. സെപ്തംബർ ഏഴ് വരെയാണ് സൗകര്യം.
പരിപാടിയുടെ ഉദ്ഘാടനം വകുപ്പിന്റെ ജില്ലാ ആസ്ഥാനത്ത് ഇന്ന് (സെപ്തംബർ മൂന്ന്) രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്. ജയ അദ്ധ്യക്ഷത വഹിക്കും.