1

തൃശൂർ: ഓണസമ്മാനമായി 215 പേർക്ക് എൽ.പി സ്‌കൂൾ ടീച്ചർമാരായി നിയമനം ലഭിച്ചു. ജില്ലയിൽ ഒരു ലിസ്റ്റിൽ നിന്നും ഇത്രയും നിയമനങ്ങൾ ഒന്നിച്ച് നടത്തുന്നത് ഇതാദ്യം. തൊട്ടുമുമ്പുള്ള പി.എസ്.സി ലിസ്റ്റിലെ മുഴുവൻ (198) പേരെയും നിയമിച്ചിരുന്നു. പുതിയവർക്കുള്ള നിയമന ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.

ഓഫീസ് പ്രവൃത്തിദിവസങ്ങളിൽ ഉപഡയറക്ടർ ഓഫീസിലെത്തി സർട്ടിഫിക്കറ്റ് പരിശോധന ഉൾപ്പെടെ പൂർത്തിയാക്കുന്ന പുതിയ അദ്ധ്യാപകർക്ക് ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തിദിവസം ജോലിയിൽ പ്രവേശിക്കാം. അധിക തസ്തിക ഉൾപ്പെടെ അമ്പതിലേറെ ഒഴിവുകൾ ഇനിയും ഉണ്ടാകാൻ സാദ്ധ്യതയുള്ളതായി വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ പറഞ്ഞു.

നിലവിലുള്ള താത്കാലിക അദ്ധ്യാപകരിൽ ഭൂരിഭാഗവും പി.എസ്.സി ലിസ്റ്റിലുള്ളവരാണ്. ഇവർക്ക് പ്രത്യേക പരിഗണന നൽകണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. ഒഴിവുള്ള മിക്കയിടത്തും ഇവർക്ക് തുടരാനാകും.

വി​ദ്യാ​ഭ്യാ​സ​ ​അ​വാ​ർ​ഡ് ​വി​ത​ര​ണം

ക​യ്പ​മം​ഗ​ലം​:​ ​വെ​സ്റ്റ് ​മ​ര​ണാ​ന​ന്ത​ര​ ​സ​ഹാ​യ​ ​സ​മി​തി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​മി​ക​ച്ച​ ​വി​ജ​യം​ ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള​ ​അ​വാ​ർ​ഡ് ​ദാ​ന​വും​ ​മെ​മ്പ​ർ​മാ​ർ​ക്കു​ള്ള​ ​ഓ​ണ​ക്കി​റ്റ് ​വി​ത​ര​ണ​വും​ ​ന​ട​ത്തി.​ ​
സ​മി​തി​ ​പ്ര​സി​ഡ​ന്റ് ​മോ​ഹ​ന​ൻ​ ​ചാ​ണാ​ടി​ക്ക​ൽ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​അ​ജ​യ​ഘോ​ഷ് ​മ​ര​ത്തേ​ഴ​ത്ത് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​അ​നി​ൽ​ ​പാ​ണാ​ട്ട് ​ഓ​ണ​ക്കി​റ്റ് ​വി​ത​ര​ണം​ ​ന​ട​ത്തി.​ ​എം.​എ​സ്.​ ​സു​നി​ൽ,​ ​കൃ​ഷ്ണ​മോ​ഹ​ൻ​ ​മാ​മ്പ​റ​മ്പ​ത്ത്,​ ​പ്ര​ജോ​ദ് ​പ​റ​പ​റ​മ്പി​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.