1

തൃശൂർ: തൃശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ 35-ാം ജില്ലാ സമ്മേളനം ഈമാസം അഞ്ചിന് രാവിലെ പത്തിന് അസോസിയേഷൻ ഹാളിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അസോസിയേഷൻ അംഗങ്ങളുടെയും, ബസ് ജീവനക്കാരുടെയും മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചവർക്ക് വിദ്യഭ്യാസപുരസ്‌കാരം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. മരണാനന്തര സഹായനിധി വിതരണം പി. ബാലചന്ദ്രൻ എം.എൽ.എ വിതരണം ചെയ്യും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് എം.എസ്. പ്രേംകുമാർ, ജനറൽ സെക്രട്ടറി കെ.കെ സേതുമാധവൻ, ടി.കെ നിർമ്മലാനന്ദൻ, ഡൊമിനിക്, സി.എ ജോയ് എന്നിവർ പങ്കെടുത്തു.