മത്സ്യത്തൊഴിലാളി സംഘം (ബി.എം.എസ്) പുല്ലൂറ്റ് യൂണിറ്റ് കുടുംബ സംഗമം എ.ഡി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: ജില്ലാ മത്സ്യത്തൊഴിലാളി സംഘം (ബി.എം.എസ്) പുല്ലൂറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുബ സംഗമവും കൗൺസിലർമാർക്ക് സ്വീകരണവും നൽകി. മത്സ്യ മസ്ദൂർ സംഘം അഖിലേന്ത്യാ ട്രഷർ എ.ഡി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘം ജില്ലാ പ്രസിഡന്റ് സേതു തിരുവെങ്കിടം മുഖ്യപ്രഭാക്ഷണം നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാർ അരി വിതരണം നടത്തി.
മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് പുതപ്പ് വിതരണവും, സംഘം ജില്ലാ സെക്രട്ടറി കെ.വി. ശ്രീനിവാസൻ പുസ്ത വിതരണവും നടത്തി. ബി.ജെ.പി സംസ്ഥാന സമിതി അംഗം ടി.ബി. സജീവൻ കൗൺസിലർമാർക്ക് സ്വീകരണം നൽകി. പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ ചികിത്സാ സഹായ വിതരണം നടത്തി. കെ.ആർ. വിദ്യാസാഗർ, വി.ജി. ഉണ്ണിക്കൃഷ്ണൻ, പി.എസ്. അനിൽ കുമാർ, ഒ.എൻ. ജയദേവൻ, എം.ബി. ജയശങ്കർ, എൽ.കെ. മനോജ്, കെ.എസ്. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.