onachantha-
പെരിഞ്ഞനത്തെ കുടുംബശ്രീ ഓണച്ചന്ത മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത ആരംഭിച്ചു. പെരിഞ്ഞനം ഗവ. യു.പി. സ്‌കൂളിൽ ആരംഭിച്ച ഓണച്ചന്ത മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ തങ്ങൾ, സി.ഡി.എസ് ചെയർപേഴ്‌സൺ സരിത എസ്. കണ്ണൻ, വൈസ് ചെയർപേഴ്‌സൺ നാദിയ ജാസിം, ജനപ്രതിനിധികൾ, സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.