padhathiപി. വെമ്പല്ലൂർ ഗവ. എൽ.പി.എസിൽ ആരംഭിച്ച പ്രഭാത ഭക്ഷണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം പദ്ധതി നടപ്പാക്കി. ശ്രീനാരായണപുരം പഞ്ചായത്ത് 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പി. വെമ്പല്ലൂർ ജി.എൽ.പി.എസിൽ പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സി.സി. ജയ അദ്ധ്യക്ഷയായി. പഞ്ചായത്തിലെ 273 വിദ്യാർത്ഥികൾക്കായി എട്ട് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇഡലി, ഇടിയപ്പം, വെള്ളേപ്പം, ഇലയട, ഉപ്പുമാവ്, പയർ, കടലക്കറി തുടങ്ങിയ വിവിധ വിഭവങ്ങൾ പ്രഭാത ഭക്ഷണത്തിലൂടെ കുട്ടികൾക്ക് നൽകും. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. നൗഷാദ്, വികസനകാര്യം ചെയർമാൻ കെ.എ. അയൂബ്, ക്ഷേമകാര്യം ചെയർമാൻ മിനി പ്രദീപ്, വാർഡ് മെമ്പർമാരായ പി.യു. കൃഷ്‌ണേന്ദു, രേഷ്മ വിപിൻ, ഇംപ്ലിമെന്റ് ഓഫീസർ മിനി ടീച്ചർ, സി.ഡി.എസ് അംഗം ആർ.വി. ലിനി, ബി.ആർ.സി പ്രതിനിധി അമൃത ടീച്ചർ, സ്‌കൂൾ എച്ച്.എം ശ്രീരഥ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.