1

വടക്കാഞ്ചേരി: നഗരസഭയിലെ വയോമിത്രം ഗുണഭോക്താക്കൾക്കായി സംഘടിപ്പിച്ച ഓണാഘോഷം നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭയുടെയും കേരള സാമൂഹിക സുരക്ഷ മിഷന്റെയും നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ബോധവത്കരണ ലഘുലേഖ വിതരണം ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എ.എം. ജമീലാബി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ.അരവിന്ദാക്ഷൻ, നഗരസഭാ സെക്രട്ടറി കെ.കെ. മനോജ് എന്നിവർ പങ്കെടുത്തു.