കൊടുങ്ങല്ലൂർ: വടംവലിയിൽ എം.എൽ.എയുടെ നേതൃത്വത്തിലുള്ള ജനപ്രതിധികൾക്ക് വിജയം. അദ്ധ്യാപകരെ തറപറ്റിച്ചാണ് ജനപ്രതിധികൾ വിജയം കൈവരിച്ചത്. ശൃംഗപുരം പി. ഭാസ്‌കരൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിലാണ് അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ ജയിച്ചത്.

സ്‌കൂൾ പ്രിൻസിപ്പൽ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അദ്ധ്യാപക ടീമിനെയാണ് ജനപ്രതിധികൾ പരാജയപ്പെടുത്തിയത്. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും പി.ടി.എ പ്രസിഡന്റുമായ കെ.എസ്. കൈസാബ്, പ്രതിപക്ഷനേതാവ് ടി.എസ്. സജീവൻ, ഷീല പണിക്കശ്ശേരി, ഒ.എൻ. ജയദേവൻ, ടി.എസ്. സുമേഷ്, കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്‌പെക്ടർ ഇ.ആർ. ബൈജു എന്നിവരും എം.എൽ.എയുടെ ടീമിൽ അണിനിരന്നു.