 
വാടാനപ്പിള്ളി: ലയൺസ് ക്ലബ്ബ് വാടാനപ്പിള്ളി, മണലൂർ പഞ്ചായത്തുകളിലെ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ബി. സുനിൽകുമാർ അദ്ധ്യക്ഷനായി. അഡീഷണൽ കാബിനറ്റ് സെക്രട്ടറി സി.എസ്. ദേവരാജ്, സോൺ ചെയർപേഴ്‌സൺ പീതാംബരൻ രാരംമ്പത്ത്, സെക്രട്ടറി എം.സി. മദനകുമാർ, സി.പി. നന്ദൻ എന്നിവർ സംസാരിച്ചു. ശങ്കർലാൽ, സീൻകുമാർ, കെ.കെ. ഗോപി, കെ.കെ. ഹരിദാസ്, ഡോ. രാജഗോപാൽ, കെ.കെ. മദനൻ, ടി.വി. സിദ്ധാർത്ഥൻ, ടി.ജി. ധർമ്മരത്‌നം, സി.ബി. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.