dhanfin

തൃശൂർ: ധനലക്ഷ്മി ഹയർ പർച്ചേസ് ആൻഡ് ലീസിംഗ് ലിമിറ്റഡിന്റെ ഓണാഘോഷവും കസ്റ്റമർ മീറ്റും ഇന്ന് രാവിലെ 10ന് ഹോട്ടൽ പേൾ റീജൻസിയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 1,500 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകും. അദ്ധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 300 അദ്ധ്യാപകരെ ആദരിക്കുമെന്നും ചെയർമാൻ ഡോ.വിപിൻദാസ് കടങ്ങോട്, മറ്റു ഭാരവാഹികളായ സുധീർ നായർ, ശ്യാംദേവ്, സുനിൽ കുമാർ, വിമൽ വിജയ്, അനന്തു ദാസ്, അഖിൽ സതീശൻ, കെ.എസ്.ശ്രീകുമാർ, ലെനിൻ ചന്ദ്രൻ, ബൈജു എസ്.ചുള്ളിയിൽ, രതീഷ് എന്നിവർ പറഞ്ഞു. സംസ്ഥാനത്തെ 55 ശാഖകളെ 9 ഗ്രൂപ്പുകളാക്കി തിരിച്ച് നടത്തുന്ന പരിപാടിയിൽ 3,000 നിക്ഷേപകരെ പങ്കെടുപ്പിക്കും. മരത്താക്കരയിൽ പുതിയ കോർപ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം ഡിസംബറിൽ നടത്തും. തമിഴ്‌നാട്, കർണ്ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലും വൈകാതെ ശാഖകൾ തുടങ്ങും.

ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​:​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​ഇ​ന്ന്

തൃ​ശൂ​ർ​:​ ​രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ​ ​ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​യ്ക്ക് ​ന​ൽ​കു​ന്ന​ ​സ്വീ​ക​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഒ​ല്ലൂ​രി​ലെ​ ​പി.​ആ​ർ.​ഫ്രാ​ൻ​സി​സ് ​സ്മാ​ര​ക​ ​മ​ന്ദി​ര​ത്തി​ൽ​ ​ഇ​ന്ന് ​വൈ​കി​ട്ട് 4​ന് ​ക​ർ​ഷ​ക​ ​കോ​ൺ​ഗ്ര​സ് ​ഒ​ല്ലൂ​ർ​ ​നി​യോ​ജ​ക​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ ​ന​ട​ത്തു​ന്ന​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​കോ​ൺ​ഗ്ര​സ് ​ഒ​ല്ലൂ​ർ​ ​ബ്ലോ​ക്ക് ​പ്ര​സി​ഡ​ന്റ് ​ജൈ​ജു​ ​സെ​ബാ​സ്റ്റ്യ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​കെ.​ടി.​എ​ബ്ര​ഹാം​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ 101​ ​ക​ർ​ഷ​ക​രെ​ ​പ​ങ്കെ​ടു​പ്പി​ക്കു​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​ര​വി​ ​പോ​ലു​വ​ള​പ്പി​ൽ,​ ​ടി.​എ.​മാ​ത്യു,​ ​അ​ബ്ര​ഹാം​ ​കു​ഴി​വേ​ലി​ൽ​ ​എ​ന്നി​വ​ർ​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.