1

വടക്കാഞ്ചേരി നഗരസഭയുടെ ഓണവർണം പരിപാടി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യുന്നു.

വടക്കാഞ്ചേരി: നാം സന്തോഷിക്കുകയും മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്നതാണ് ആഘോഷങ്ങളെന്ന് കവിയും ഗാനരചതിയാവുമായ മുരുകൻ കാട്ടാക്കട അഭിപ്രായപ്പെട്ടു. വടക്കാഞ്ചേരി നഗരസഭ സംഘടിപ്പിച്ച ഓണവർണം എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ, ഉത്രാളിക്കാവ് പൂരം ചീഫ് കോ-ഓർഡിനേറ്റർ എ.കെ. സതീഷ് കുമാർ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ മല്ലയ്യ, കൗൺസിലർമാരായ എം.ആർ. അനൂപ് കിഷോർ, പി.ആർ. അരവിന്ദാഷൻ, സ്വപ്ന ശശി, ജമീലാബി എന്നിവർ പങ്കെടുത്തു. അഞ്ചു ദിവസങ്ങളിലായി വിവിധ കലാപരിപാടികൾ അരങ്ങേറും. വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂളിലെ പ്രത്യേക വേദിയിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.