പാവറട്ടി: പെരുവല്ലൂർ ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇ.രാധാകൃഷ്ണനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. മഹിഷ സനോജാണ് വൈസ് പ്രസിഡന്റ്. കെ.ആർ. വിശ്വനാഥൻ, കെ.ആർ. ഫൽഗുണൻ, കെ.ബി. ബാബുരാജ്, ഷാജി ചീരോത്ത്, ടി.പി. അനീഷ്, ബീന ശ്രീകുമാർ, ജിഷ ജയരാജൻ എന്നിവരാണ് മറ്റ് ഡയറക്ടർമാർ.