sndp
ചാലക്കുടി എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗുരുജയന്തി സന്ദേശ പ്രചരണ ജാഥ വിജിലൻസ് ട്രിബൂണൽ ജഡ്ജ് വി. ഗീത ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ ഭാഗമായി സന്ദേശ പ്രചരണ വാഹന ജാഥ ആരംഭിച്ചു. സൗത്ത് ജംഗ്ഷനിൽ വിജിലൻസ് ജഡ്ജി വി. ഗീത ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. പി.ആർ. മോഹനൻ, ടി.കെ. മനോഹരൻ, അനിൽ തോട്ടവീഥി, പി.സി. മനോജ്, ടി.വി. ഭഗി, എ.കെ. ഗംഗാധരൻ, ലത ബാലൻ, ബൈജു അമ്പഴക്കാടൻ എന്നിവർ പ്രസംഗിച്ചു.