മണ്ണുത്തി: കേരളത്തിലെ മികച്ച ഹോമിയോ ഡോക്ടർക്കുള്ള എൻ.കെ. ജയറാം അവാർഡ് ലഭിച്ച മണ്ണുത്തി സ്വദേശി ഡോ. ദിലീപ് കുമാറിന് സി.പി.ഐ മണ്ണുത്തി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചടങ്ങിൽ സി.പി.ഐ ഒല്ലൂർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം. കെ. ഗോപാലകൃഷ്ണൻ, മണ്ണുത്തി എൽ.സി സെക്രട്ടറി കെ.വി. സുകുമാരൻ, അസിസ്റ്റന്റ് സെക്രട്ടറി പി.എം. ലൈജു, എൽ.സി അംഗങ്ങളായ പി.വി. രാജൻ, റഫീക്ക് അറയ്ക്കൽ, അലി തിരുവാണിക്കാവ്, വിപിൻ ലാൽ, കെ. മോഹനൻ, സാജൻ വെട്ടിക്കൽ എന്നിവർ പങ്കെടുത്തു.