ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വം സംഗമേശ്വര ആയുവേദ ഗ്രാമം പ്രവർത്തന മേഖലയുടെ അടുത്തഘട്ടത്തിലേക്ക്. ആയുവേദ ചികിത്സാലയത്തിൽ രണ്ടാംഘട്ട നവീകരണ പ്രവർത്തനം നടക്കുന്നതിന്റെ ഭാഗമായി രണ്ടാമത്തെ പഞ്ചകർമ്മ തീയേറ്ററിന്റെ പ്രവർത്തനം ആരംഭിച്ചു. തോട്ടപ്പള്ളി വേണുഗോപാലമേനോനാണ് രണ്ടാമത്തെ പഞ്ചകർമ്മ തിയേറ്റർ സ്‌പോൺസർ ചെയ്തത്. മാനേജർ പ്രമോദ് പഞ്ചകർമ തീയേറ്റർ ഉപകരണം ആയുവേദ ഗ്രാമം ഡയറക്ടർ ഡോ. കേസരിക്ക് കൈമാറി. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ, ഭരണസമിതി അംഗങ്ങളായ അഡ്വ. കെ.ജി. അജയകുമാർ, കെ.ജി. സുരേഷ്, ഭരതൻ കണ്ടേങ്ങാട്ടിൽ, പ്രേമരാജൻ, അഡ്മിനിസ്‌ട്രേറ്റർ ഷിജിത്, തന്ത്രിമാർ, ക്ഷേത്രം മേൽശാന്തി തുടങ്ങിയവർ പങ്കെടുത്തു.