ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ പഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും സംയുക്തമായി 3 മുതൽ 7 വരെ അഞ്ച് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മെഗാ ഓണാഘോഷം ഓണോത്സവ് 2കെ22 അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് അദ്ധ്യക്ഷനായി. സർഗോത്സവം 2022 സംസ്ഥാനതല മൃദംഗ മത്സര വിജയി അസി. സെക്രട്ടറി സുജൻ പൂപ്പത്തിയെ എം.എൽ.എ ആദരിച്ചു. കുടുംബശ്രീ വിപണന സ്റ്റാളുകൾ, കൃഷിഭവൻ സ്റ്റാളുകൾ, കൂടാതെ ഓണ വിഭവങ്ങളുമായി പ്രത്യേക വിൽപന സ്റ്റാളുകളും, ജനകീയ ഹോട്ടൽ നടത്തുന്ന ലൈവ് ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് അരങ്ങേറുന്ന കലാസന്ധ്യ, കലാമത്സരങ്ങൾ, നാടകരാവ്, സിനിമാ പ്രദർശനം, നാടൻ പാട്ടുത്സവം എന്നിവ ആഘോഷത്തിന് മാറ്റ് കൂട്ടും. 500 രൂപയ്ക്ക് മുകളിൽ പർച്ചേസ് നടത്തുന്നവർക്ക് നറുക്കിട്ടെടുത്ത് സമ്മാനവും നൽകും. 7ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന സമാപന സമ്മേളനവും സമ്മാന വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.