 തണൽ സാംസ്‌കാരിക വേദിയുടെ തുമ്പപ്പൂവ് ഓണാഘോഷം വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു.
തണൽ സാംസ്‌കാരിക വേദിയുടെ തുമ്പപ്പൂവ് ഓണാഘോഷം വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു.
എടമുട്ടം: തണൽ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ തുമ്പപ്പൂവ് 2022 ഓണാഘോഷം സംഘടിപ്പിച്ചു. മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട അർഹരായവർക്ക് ഓണക്കിറ്റും ഓണപ്പുടവയും നൽകി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവും നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകൾക്ക് ഉപഹാരവും നൽകി. ഐ.ഐ.എം കോഴിക്കോട് ഗവേണിംഗ് ബോഡിയിലേക്ക് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി.പി. നന്ദകുമാറിന് ചടങ്ങിൽ തണൽ സാംസ്‌കാരിക വേദിയുടെ ഉപഹാരം സമർപ്പിച്ചു. മണപ്പുറം ഫിനാൻസ് ചീഫ് പി.ആർ.ഒ സനോജ് ഹെർബർട്ട് മുഖ്യാതിഥിയായി. കയ്പമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. തണൽ കോ- ഓർഡിനേറ്റർ ശോഭ സുബിൻ അദ്ധ്യക്ഷനായി. വലപ്പാട് കാർമൽ സ്‌കൂൾ അദ്ധ്യാപിക ശ്രീജ, ഭാരത് വിദ്യാമന്ദിർ മാനേജർ പ്രസാദ്, എസ്.എൻ വിദ്യാഭവൻ ചെന്ത്രാപ്പിന്നി സ്‌കൂൾ അദ്ധ്യാപിക സുലജ, മനാഫ് വലപ്പാട് എന്നിവർ സംസാരിച്ചു. കെ.എച്ച്. കബീർ, സന്തോഷ് പുളിക്കൽ, ഫിറോസ് വലിയകത്ത്, ഫാത്തിമ സലിം, വൈശാഖ് വേണുഗോപാൽ, സി.വി. വികാസ് എന്നിവർ നേതൃത്വം നൽകി.