 
ശ്രീനാരായണഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ചേറൂർ ശാഖയിലെ കുടുംബാംഗങ്ങൾക്കുളള ഗുരുപ്രസാദം ഓണക്കിറ്റ് വിതരണ പരിപാടിയുടെ ഉദ്ഘാടനം യോഗം അസി.സെക്രട്ടറി കെ.വി. സദാനന്ദൻ നിർവഹിക്കുന്നു.
ചേറൂർ: ശ്രീനാരായണഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ചേറൂർ ശാഖയിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും ഗുരുപ്രസാദം ഓണക്കിറ്റ് വിതരണം നടത്തി. ഏഷ്യൻ യൂത്ത് ആൻഡ് ജൂനിയർ വിഭാഗത്തിൽ വെയ്റ്റ് ലിഫ്റ്റിംഗിൽ വെങ്കലമെഡലും ഹൈദരാബാദിൽ നടന്ന നാഷണൽ വെയ്റ്റ് ലിഫ്റ്റിംഗിൽ സ്വർണമെഡലും നേടിയ അമൃത പി.സുനിലിനെ അനുമോദിച്ചു. യോഗം അസി.സെക്രട്ടറി കെ.വി. സദാനന്ദൻ ഉദ്ഘാടനവും അനുമോദനവും നിർവഹിച്ചു. ശാഖാ പ്രസിഡന്റ് കെ.കെ. ശോഭനൻ അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർ മനോജ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി കെ.കെ. സതീഷ്, ശാഖാ സെക്രട്ടറി ഇ.എം. സതീഷ് കുമാർ, പി.കെ. മോഹൻദാസ്, എം. അശോകൻ, അമൃത പി.സുനിൽ, പി.എസ്. രാഘവൻ എന്നിവർ പ്രസംഗിച്ചു.