 
വലപ്പാട്: കേരള കലാ സാംസ്‌കാരിക വേദിയുടെ വാർഷിക പൊതുയോഗവും ഓണാഘോഷവും ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ലിഷോയ് അദ്ധ്യക്ഷനായി. അവശതയനുഭവിക്കുന്ന 100 കലാകാരന്മാർക്ക് 5,000 രൂപ വീതം ധനസഹായം നൽകി. സിനി ആർട്ടിസ്റ്റ് ലിയോണ ലിഷോയ് മുഖ്യാതിഥിയായി. എം.എ. ഹാരിസ് ബാബു മുഖ്യ പ്രഭാഷണം നടത്തി. മണപ്പുറം ഫൗണ്ടേഷൻ മാനേജർ ശിൽപ്പ ട്രീസ സെബാസ്റ്റ്യൻ, ട്രസ്റ്റ് ഭാരവാഹികളായ അഷറഫ് അമ്പയിൽ, ആർ.ഐ. സക്കറിയ, മനോജ് പുളിക്കൽ, ആന്റോ തൊറയൻ, അംബരീഷ് തളിക്കുളം എന്നിവർ പ്രസംഗിച്ചു. മുതിർന്ന കലാകാരന്മാരായ വത്സൻ പൊക്കാഞ്ചേരി, ഹംസ കാക്കശ്ശേരി, ദമയന്തി, ശിവൻ കരാഞ്ചിറ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.