 ശ്രീനാരായണപുരം പഞ്ചായത്ത് ആരംഭിച്ച ഓണച്ചന്ത പ്രസിഡന്റ് എം.എസ്. മോഹനൻ ഉദ്ഘാനം ചെയ്യുന്നു.
ശ്രീനാരായണപുരം പഞ്ചായത്ത് ആരംഭിച്ച ഓണച്ചന്ത പ്രസിഡന്റ് എം.എസ്. മോഹനൻ ഉദ്ഘാനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ എസ്.എൻ പുരം മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടത്തുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിച്ചു. കർഷകരിൽ നിന്നും സബ്‌സിഡി നൽകി ശേഖരിക്കുന്ന പച്ചക്കറികൾ സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ വിപണിയിലൂടെ വിറ്റഴിക്കുന്നതിനും ഓണക്കാലത്ത് വിലക്കയറ്റം തടയുന്നതിനും ലക്ഷ്യമിട്ടാണ് ചന്തകൾ ആരംഭിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി. ജയ അദ്ധ്യക്ഷയായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. അയ്യൂബ്, കൃഷി ഓഫീസർ അനുജ സി. ലോനപ്പൻ, സി.ഡി.എസ് ചെയർപേഴ്‌സൺ ആമിന അൻവർ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം.ആർ. സച്ചിദാനന്ദൻ, പി.ആർ. ഗോപിനാഥൻ, വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.