പാവറട്ടി: കളേഴ്‌സ് പാവറട്ടിയുടെ നേതൃത്വത്തിൽ പുലിക്കളിയും സാംസ്‌കാരിക സമ്മേളനവും ഘോഷയാത്രയും ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് പൂവത്തൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച് ആറുമണിക്ക് പാവറട്ടി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും. പൂവത്തൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സമ്മേളനം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ് അദ്ധ്യക്ഷത വഹിക്കും. പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ ഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് നിർവഹിക്കും. ഘോഷയാത്രയിൽ കാട്ടൂകുളം ദേശത്തിന്റെ പുലിക്കളി, കൊടുങ്ങല്ലൂർ കലാവേദിയുടെ ദേവനൃത്തം, എളവള്ളി സുനിൽ ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന ഗന്ധർവ നൃത്തം എന്നിവ ഉണ്ടാകും. വിവിധ മേളങ്ങളുടെ അകമ്പടിയോടെ 120 ഓളം കലാകാരന്മാർ ഘോഷയാത്രയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. രാവിലെ 10 മണിക്ക് പുളിഞ്ചേരി കല്ലായി ഹാളിൽ രാവിലെ പത്തിന് ചമയ പ്രദർശനം ഉണ്ടാകും.