 
തലപ്പിള്ളി താലൂക്ക് എൻ.എസ്.എസ് യൂണിയനിൽ നടന്ന പൂക്കള മത്സരം പ്രസിഡന്റ് അഡ്വ. പി. ഹൃഷികേശ് ഉദ്ഘാടനം ചെയ്യുന്നു.
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് എൻ.എസ്.എസ് വനിതാ സമാജത്തിന്റെയും മന്നം സോഷ്യൽ സർവീസ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ പൂക്കള മത്സരം സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് അഡ്വ. പി. ഹൃഷികേശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേച്ചേരി, മുള്ളൂർക്കര, കാണിപ്പയ്യൂർ എന്നീ കരയോഗങ്ങൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. യൂണിയൻ സെക്രട്ടറി എസ്. ശ്രീകുമാർ, വനിതാ യൂണിയൻ വൈസ് പ്രസിഡന്റ് പി. കുമാരി, സെക്രട്ടറി ടി. നിർമ്മല, എൻ.എസ്.എസ് ഇൻസ്‌പെക്ടർ എൻ. രാധ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.