 
ചെറുതുരുത്തി: സ്വയം ശുദ്ധീകരണത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഒത്തുചേരലിന്റെയും സന്ദേശം പകർന്ന് മൂന്നു ദിവസങ്ങളിലായി ദേശമംഗലം സ്‌കൂളിൽ നടന്ന ചിരാത് എസ്.പി.സി ഓണക്യാമ്പ് സമാപിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി. സാബി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി. പുഷ്പ അദ്ധ്യക്ഷത വഹിച്ചു. പ്രധാനദ്ധ്യാപിക സി.ജെ. ഷീല, പി.ടി.എ പ്രസിഡന്റ് സി.കെ. പ്രഭാകരൻ, സി.ആർ. പ്രകാശ്, പി. വിജയൻ, ബി. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.