arest-prasd-photo

കൊടകര: വീട്ടുവളപ്പിൽ കഞ്ചാവ് ചെടി വളർത്തി പരിപാലിച്ച യുവാവിനെ ഇരിങ്ങാലക്കുട എക്‌സൈസ് അറസ്റ്റ് ചെയ്തു. ആനന്ദപുരം കൊടിയൻകുന്ന് തെക്കേക്കര വീട്ടിൽ ഭാസ്‌കരന്റെ മകൻ പ്രസാദ് (37) നെയാണ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എ. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം അനുസരിച്ച് നടത്തിയ തെരച്ചിലിൽ ഇയാൾ വീട്ടിൽ നട്ട് വളർത്തിയിരുന്ന ഒന്നര മാസത്തെ വളർച്ച എത്തിയ 6 കഞ്ചാവ് ചെടികൾ അന്വേഷണ സംഘം കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

പ്രസാദ്.