 എറിയാട് നടന്ന വിദ്യാഭ്യാസ അവാർഡ് വിതരണവും പി.കെ. നൗഷാദ് അനുസ്മരണവും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.
എറിയാട് നടന്ന വിദ്യാഭ്യാസ അവാർഡ് വിതരണവും പി.കെ. നൗഷാദ് അനുസ്മരണവും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: ജനങ്ങളെ ഭിന്നിപ്പിക്കുന്ന നടപടികളാണ് 30 ശതമാനം മാത്രം വോട്ട് നേടിയ കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും ഭിന്നിച്ച് നിൽക്കുന്ന 70 ശതമാനം വോട്ട് ഒന്നിപ്പാക്കാനുളള നടപടിയാണ് ഭാരത് ജോഡോ യാത്രയിലൂടെ കോൺഗ്രസ് ഏറ്റെടുത്തിരിക്കുന്നതെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി.കെ. നൗഷാദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ എറിയാട് സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് വിതരണവും പി.കെ. നൗഷാദ് അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് 75 മുതിർന്ന പുരുഷന്മാരെയും 75 സ്ത്രീകളെയും ആദരിച്ചു. ചെയർമാൻ ബഷീർ കൊണ്ടാംമ്പുള്ളി അദ്ധ്യക്ഷനായി. ബെന്നി ബെഹന്നാൻ എം.പി വിദ്യാഭ്യാസ അവാർഡും പഞ്ചായത്തിലെ 100 ശതമാനം വിജയം കൈവരിച്ച എറിയാട് ഗവ. കെ.വി.എച്ച്.എസിനെയും, അഴീക്കോട് എസ്.എസ്.എം.എച്ച്.എസിനെയും ആദരിച്ചു. കെ.പി. ധനപാലൻ, എം.കെ. അബ്ദുൾ സലാം, ടി.എം. നാസർ, സി.എസ്. രവീന്ദ്രൻ, പി.കെ. ഷംസുദ്ദീൻ, സി.പി. തമ്പി, പി.കെ. മുഹമ്മദ് ഷെമീർ തുടങ്ങിയൻ പ്രസംഗിച്ചു. യു.ഡി.എഫ് മണ്ഡലം ജനറൽ കൺവീനർ പി.എസ്. മുജീബ് റഹ്മാൻ സ്വാഗതവും കോ- ഓർഡിനേറ്റർ പി.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.