പുതുക്കാട്: എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയന്റെ നേതൃത്വത്തിൽ ടി.കെ. മാധവൻ അനുസ്മരണം നടത്തി. യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ ഉദഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ സുകുമാരൻ പുന്നക്കത്തറയിൽ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ കെ.ആർ. രഘു മാസ്റ്റർ, സൈബർ സേന ജില്ലാ കൺവീനർ അഭിലാഷ് നെല്ലായി, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി കിനോ ചേർക്കര, പെൻഷണേഴ്‌സ് കൗൺസിൽ യൂണിയൻ പ്രസിഡന്റ് എ.വി. യതീന്ദ്രദാസ്, അഡ്വ. എം.ആർ. മനോജ്കുമാർ, സി.കെ. കൊച്ചുകുട്ടൻ, അഡ്വ. സാബുരാജ് ചുള്ളിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.