1
എ​സ്.​എ​ൻ.​ഡി.​പി​ ​മാ​ള​ ​യൂ​ണി​യ​ൻ​ ​ഗു​രു​ദേ​വ​ ​ജ​യ​ന്തി​ ​ആ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​യൂ​ത്ത് ​മൂ​വ്‌​മെ​ന്റ് ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ര​ജീ​ഷ് ​മാ​രി​ക്ക​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​വി​ളം​ബ​ര​ ​ജാ​ഥ.

മാള: എസ്.എൻ.ഡി.പി മാള യൂണിയൻ 168-ാമത് ഗുരുദേവ ജയന്തി ആഘോഷത്തിന്റെ ഭാഗമായി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രജീഷ് മാരിക്കലിന്റെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. ചക്കാംപറമ്പ് ക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിച്ച വിളംബരജാഥ യോഗം കൗൺസിലർ പി.കെ. പ്രസേനൻ ഉദ്ഘാടനം ചെയ്തു. മാള യൂണിയൻ പ്രസിഡന്റ് പി.കെ. സാബു, സെക്രട്ടറി സി.ഡി. ശ്രീലാൽ, വിജ്ഞാനദായിനി സഭാ പ്രസിഡന്റ് എ.ആർ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. വിളംബര ജാഥയ്ക്ക് നൂറുകണക്കിന് വാഹനങ്ങൾ അകമ്പടി സേവിച്ചു. കൂഴൂർ ശാഖയിൽ നടന്ന സമാപന സമ്മേളനം സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്തു.