 
മണ്ണുത്തി നോർത്ത് ശാഖയുടെ നവീകരിച്ച ഗുരുമന്ദിരം സമർപ്പണത്തിൽ യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് ഭദ്രദീപം തെളിക്കുന്നു.
തൃശൂർ: എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയനിലെ മണ്ണുത്തി നോർത്ത് ശാഖയുടെ നവീകരിച്ച ഗുരുമന്ദിരം സമർപ്പണം സ്വാമി പ്രബോധ തീർത്ഥ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് ഭദ്രദീപ പ്രകാശനം നടത്തി. ശാഖാ പ്രസിഡന്റ് കെ.വി. വാസുദേവൻ മാസ്റ്റർ അദ്ധ്യക്ഷനായി. കോർപറേഷൻ മേയർ എം.കെ. വർഗീസ്, വെറ്ററിനറി സർവകലാശാല ഡീൻ ഡോ. വിജയകുമാറിനേയും മുൻ ശാഖാ ഭാരവാഹികളെയും ആദരിച്ചു. മണ്ണുത്തി സൗത്ത് ശാഖാ പ്രസിഡന്റ് അഡ്വ. എം.എൻ. ശശിധരൻ, മണ്ണുത്തി സൗത്ത് ശാഖാ മുൻ. പ്രസിഡന്റ് അശോകൻ തണ്ടാശേരി, വനിതാസംഘം ശാഖാ പ്രസിഡന്റ് വിലാസിനി ശിവാനന്ദൻ, മുരളീധരൻ പെരുംപറമ്പിൽ എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി വി.എം. സോമസുന്ദരൻ സ്വാഗതവും വനിതാസംഘം ശാഖാ പ്രസിഡന്റ് ഉഷ മുകുന്ദൻ നന്ദിയും പറഞ്ഞു.