ഗുരുവായൂർ: പാലുവായ് എൻ.എസ്.എസ് കരയോഗം കുടുംബമേളയും സ്വയംസഹായ സംഘങ്ങളുടെ വാർഷികവും താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ. സേതുമാധവൻ അദ്ധ്യക്ഷനായി. കരയോഗത്തിലെ മുതിർന്ന പൗരന്മാരായ ടി. ഗോപിനാഥൻ കൈമൾ, പൊന്നോത്ത് ജനാർദ്ദനൻ നായർ, കിടുവത്ത് ശ്രീധരൻ നായർ, പി.എസ്.സി പരീക്ഷയിൽ വിജയം നേടി സർക്കാർ ജോലി സമ്പാദിച്ച കരയോഗ പ്രവർത്തകരായ ദിവ്യ നന്ദകുമാർ, കൃഷ്ണ എസ്.ബാബു, സംഗീത എന്നിവരെ ചടങ്ങിൽ ആദരിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി ഒ. രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ. ഗോപാലൻ, ടി. ഉണ്ണിക്കൃഷ്ണൻ, പി.വി. സുധാകരൻ, അഡ്വ. സി.രാജഗോപാൽ, ബി. മോഹൻകുമാർ, ശശിധരൻ കേളംങ്കണ്ടത്ത്, ശരത്ബാബു കേളംങ്കണ്ടത്ത്, സത്യനാഥൻ കുന്നത്തുള്ളി, കൃഷ്ണകുമാർ കുന്നത്തുള്ളി എന്നിവർ സംസാരിച്ചു.