കൊരട്ടി ഖന്നാനഗർ എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ പ്രാർത്ഥന.
കൊരട്ടി: ഖന്നാനഗർ എസ്.എൻ.ഡി.പിയുടെ ആഭിമുഖ്യത്തിൽ വൈസ് പ്രസിഡന്റായിരുന്ന വത്സല ബാലന്റെ അനുസ്മരണ യോഗം നടത്തി. ചാലക്കുടി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ അനുസ്മരണ പ്രസംഗം നടത്തി. ശാഖാ പ്രസിഡന്റ് പി.ജി. സുന്ദർലാൽ അദ്ധ്യക്ഷനായി. സെക്രട്ടറി രവീന്ദ്രൻ കൈപ്പുള്ളി, കമ്മിറ്റി അംഗങ്ങളായ കെ.കെ. ബാബു, ടി.ഡി. പ്രസാദ്, സിദാർത്ഥൻ പോത്തേടത്ത്, നളിനി സജീവൻ, ശ്രീവിനി വിനോദ്, മണി രവീന്ദ്രൻ, ജീഷ ജയരാജ്, മായാ ഉദയകുമാർ, ശോഭന കിട്ടു തുടങ്ങിയവർ സംസാരിച്ചു.