 
ചാലക്കുടി: 40 വർഷം മുൻപ് പരിയാരം വേളൂക്കരയിലെ വേളൂക്കര സെന്റ് ജോർജസ് യു.പി. സ്‌കൂളിൽ ഒന്നാം ക്ലാസിൽ പഠിച്ച വിദ്യാർത്ഥികളുടെ കൂട്ടായ്മ വളപ്പൊട്ടുകൾ വർണാഭമായി. ചലച്ചിത്രതാരം ഡോ. ശ്രീരേഖ ഉദ്ഘാടനം ചെയ്തു. കോ-ഓർഡിനേറ്റർ വി.എം. ടെൻസൻ അദ്ധ്യക്ഷനായി. 1983 മുതൽ 1990 വരെ സ്‌കൂളിൽ പഠിപ്പിച്ച 17 അദ്ധ്യാപകരെ ചടങ്ങിൽ ആദരിച്ചു. ഏറ്റവും പ്രായംചെന്ന കെ.ഒ. പൊറിഞ്ചു മാസ്റ്ററെ പ്രധാനാദ്ധ്യാപിക സിസ്റ്റർ ചാന്ദ്‌നി പൊന്നാട അണിയിച്ചു. പരിയാരം സ്വദേശി ഹരികൃഷ്ണൻ 17 അദ്ധ്യാപകരുടെയും വിശിഷ്ട വ്യക്തികളുടെയും ചിത്രങ്ങൾ വരച്ചത് ഏറെ ശ്രദ്ധേയമായി. സ്‌കൂൾ മാനേജർ ഫാ.തോമസ് പുതശ്ശേരി, മുൻ ഹെഡ്മിസ്ടസ് വിലാസിനി, ലോനപ്പൻ കരിപ്പായി, എം.കെ. ജോസ് മാസ്റ്റർ, സാനു കണ്ണോളി, സെബി വട്ടോലി, സാജു തോമാസ്, എ.എസ്. ബിജു, ഗ്ലാഡിസ് പാപ്പച്ചൻ എന്നിവർ സംസാരിച്ചു.