ezhavasabhaജില്ലാ ഈഴവ സഭ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിൽ നിന്ന്.

തളിക്കുളം: ജില്ലാ ഈഴവ സഭ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. വിശിഷ്ട സേവനം നടത്തിയ വ്യക്തികളെ ആദരിക്കലും നിർദ്ധനരായ മെമ്പർമാർക്ക് ചികിത്സാ സഹായ വിതരണവും നടന്നു. മുൻ ആലപ്പുഴ ജില്ലാ കളക്ടർ എം.എൻ. ഗുണവർദ്ധനൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവർക്കും സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്കും കാഷ് അവാർഡും മൊമെന്റോയും നൽകി. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത നിർദ്ധനരായ മെമ്പർമാർക്കുള്ള ചികിത്സാ സഹായവിതരണം നിർവഹിച്ചു.

ഈഴവ സഭ പ്രസിഡന്റ് ടി.കെ. ഷണ്മുഖൻ അദ്ധ്യക്ഷനായി. സീസർ അറക്കൽ, പ്രൊഫ. ടി.കെ. സതീശൻ, എൻ.കെ. ലോഹിതാക്ഷൻ, ടി.ജെ. ധർമ്മരത്‌നം, വിജയലക്ഷ്മി ശേഖരൻ എന്നിവർ സംസാരിച്ചു.