cheth
തൃശൂർ താലൂക്ക് ചെത്തുതൊഴിലാളി വിവിധോദ്ദേശ സഹകരണ സംഘം പെരുമ്പിള്ളിശേരി ബ്രാഞ്ച് ഓഫീസ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു.

ചേർപ്പ്: തൃശൂർ താലൂക്ക് ചെത്തുതൊഴിലാളി വിവിധോദ്ദേശ സഹകരണ സംഘം പെരുമ്പിള്ളിശ്ശേരി ബ്രാഞ്ച് ഓഫീസ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. സി.സി. മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷനായി. പെരുവനം കുട്ടൻ മാരാർ ആദ്യനിക്ഷേപം നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, സുജീഷ കള്ളിയത്ത്, എൻ. മനോജ്, ശ്രുതി ശ്രീശങ്കർ, കെ.വി. വിനോദൻ, ടി.കെ. മാധവൻ, കെ.വി. നാരായണൻ, പി.കെ. കൃഷ്ണൻ, പി.വി. അശോകൻ എന്നിവർ പ്രസംഗിച്ചു.