pn

പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള അദ്ധ്യാപക ദിനാഘോഷം പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അദ്ധ്യാപകദിനത്തോട് അനുബന്ധിച്ച് പി. ചിത്രൻ നമ്പൂതിരിപ്പാടിനെ മുൻ സ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ പൊന്നാടയും പുസ്തകങ്ങളും പ്രശസ്തിപത്രവും നൽകി ആദരിച്ചു. പി. ബാലചന്ദ്രൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. മേയർ എം.കെ. വർഗീസ്, പട്ടാഭിരാമൻ, എൻ. ബാലഗോപാൽ, ഫൗണ്ടേഷൻ ചെയർമാൻ കെ.കെ. സീതാരാമൻ തുടങ്ങിയവർ സംസാരിച്ചു.