1
തൃ​ശൂ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​നങ്ങ​ളു​ടെ​ ​അ​വ​ലോ​ക​ന​ ​യോ​ഗ​ത്തി​ൽ​ ​മ​ന്ത്രി​ ​വീ​ണ​ ​ജോ​ർ​ജ് ​സം​സാ​രി​ക്കു​ന്നു. സേ​വ്യ​ർ​ ​ചി​റ്റി​ല​പ്പി​ള്ളി​ ​എം.​എ​ൽ.​എ,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡന്റ് ഡേ​വി​സ് ​മാ​സ്റ്റ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​സ​മീ​പം.

തൃശൂർ: ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാൽറ്റി ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനം ഈ വർഷം ഡിസംബറിൽ ആരംഭിക്കാൻ തീരുമാനം. സൂപ്പർ സ്‌പെഷ്യാൽറ്റി ബ്ലോക്കിന്റെ നിർമ്മാണത്തിനുള്ള ടെൻഡർ നടപടി പൂർത്തീകരിച്ച് ഡിസംബറിൽ പ്രവർത്തനമാരംഭിക്കാൻ നിർമ്മാണ ഏജൻസിയായ ഇൻകെൽ ലിമിറ്റഡിന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദ്ദേശം നൽകി.

285.54 കോടി ചെലവിലാണ് സൂപ്പർ സ്‌പെഷ്യാൽറ്റി ബ്ലോക്ക് നിർമിക്കുന്നത്. ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നടപ്പാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ആശുപത്രിയിലെ പുതിയ വികസന പ്രവർത്തനങ്ങൾക്ക് തടസമായിട്ടുള്ള വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് മുൻപ് പരിഹരിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രി നിർദ്ദേശം നൽകി.

ഇതോടെ ട്രോമ ആൻഡ് ട്രയാജ് കെട്ടിടവും ഇ ഹെൽത്ത് പദ്ധതിയും പ്രവർത്തനക്ഷമമാകും. ഔട്ട് പേഷ്യന്റ് വിഭാഗത്തിലെ സേവനങ്ങൾ ഇ ഹെൽത്ത് സംവിധാനത്തിലൂടെ എല്ലാ രോഗികൾക്കും ലഭ്യമാക്കും. രണ്ടാം ഘട്ടമായി ഇൻ പേഷ്യന്റ് സൗകര്യം ഉൾപ്പെടുത്താനുള്ള ഭരണാനുമതി ഉടൻ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. സർജിക്കൽ ഓങ്കോളജി വിഭാഗത്തിന്റെ വികസനത്തിന് ആവശ്യമായ ഉപകരണം ഉടൻ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു.

മദർ ആൻഡ് ചൈൽഡ് ഹെൽത്ത് ബ്ലോക്ക് ഉടൻ പൂർത്തിയാക്കണം

277.76 കോടി ചെലവിൽ നിർമിക്കുന്ന മദർ ആൻഡ് ചൈൽഡ് ഹെൽത്ത് ബ്ലോക്കുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തിയാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. കൂടാതെ, ഇൻഫെഷ്യസ് ഡിസീസ് ബ്ലോക്ക് (5 കോടി), സെൻട്രൽ ലൈബ്രറി (5 കോടി) തുടങ്ങിയ നിർമ്മാണ പ്രവർത്തനം എത്രയും വേഗം പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് എന്നിവർ പങ്കെടുത്തു.

അ​വ​യ​വ​മാ​റ്റ​ ​ശ​സ്ത്ര​ക്രി​യ​യ്ക്ക് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്;​ ​ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്ന​താ​യി​ ​മ​ന്ത്രി​ ​വീ​ണ​ ​ജോ​ർ​ജ്‌

തൃ​ശൂ​ർ​:​ ​അ​വ​യ​വ​മാ​റ്റ​ത്തി​ന് ​മാ​ത്ര​മാ​യി​ ​സം​സ്ഥാ​ന​ത്ത് ​ഒ​രു​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ആ​രം​ഭി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ​ആ​രോ​ഗ്യ​മ​ന്ത്രി​ ​വീ​ണ​ ​ജോ​ർ​ജ്.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​യോ​ഗം​ ​ചേ​ർ​ന്ന് ​ഇ​ത് ​സം​ബ​ന്ധി​ച്ച​ ​ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് ​ക​ട​ന്നി​ട്ടു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.
തൃ​ശൂ​ർ​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ 26.42​ ​കോ​ടി​യു​ടെ​ ​വി​വി​ധ​ ​പ​ദ്ധ​തി​ക​ളു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.​ ​തി​രു​വ​ന​ന്ത​പു​രം,​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​ത്യേ​കം​ ​ടീം​ ​ഇ​തി​നാ​യി​ ​സ​ജ്ജ​മാ​ണ്.​ ​ഏ​റ്റ​വും​ ​പ​ണ​ച്ചെ​ല​വു​ള്ള​ ​അ​വ​യ​വ​മാ​റ്റ​ ​ശ​സ്ത്ര​ക്രി​യ​ ​സ​ർ​ക്കാ​ർ​ ​മേ​ഖ​ല​യി​ലു​ണ്ടാ​യി​രു​ന്നി​ല്ല.​ ​എ​ന്നാ​ൽ​ ​ഇ​നി​ ​അ​ത് ​സാ​ദ്ധ്യ​മാ​ണെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​തൃ​ശൂ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​കാ​ർ​ഡി​യോ​ള​ജി​ ​പ്രൊ​ഫ​സ​ർ​ ​ത​സ്തി​ക​ ​അ​നു​വ​ദി​ക്കു​ന്ന​തി​ന് ​തീ​രു​മാ​ന​മാ​യി​ട്ടു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ 2020​-​ 21​ ​കാ​ല​യ​ള​വി​ൽ​ ​വി​വി​ധ​ ​പ​ദ്ധ​തി​ക​ളി​ലാ​യി​ ​പ്ലാ​ൻ​ ​ഫ​ണ്ട് ​വ​ഴി​ 36.5​ ​കോ​ടി​യോ​ളം​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​ ​ഇ​തി​ൽ​ 5​ ​കോ​ടി​യാ​ണ് ​ഇ​ൻ​ഫെ​ക്‌​ഷ​ൻ​ ​ഡി​സീ​സ് ​ബ്ലോ​ക്കി​ന് ​വ​ക​യി​രു​ത്തി​യ​ത്.
സ​ർ​ജി​ക്ക​ൽ​ ​ഓ​ങ്കോ​ള​ജി​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ 5.5​ ​കോ​ടി​യും​ ​സ​ർ​ജി​ക്ക​ൽ​ ​ഓ​ങ്കോ​ള​ജി​ ​തി​യേ​റ്റ​ർ​ ​സം​വി​ധാ​ന​ത്തി​നാ​യി​ ​ര​ണ്ട് ​കോ​ടി​യും​ ​അ​നു​വ​ദി​ച്ചു.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​ല​ഭി​ക്കു​ന്ന​ ​ചി​കി​ത്സാ​ ​സേ​വ​ന​ങ്ങ​ളു​ടെ​ ​ഗു​ണ​നി​ല​വാ​രം​ ​മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള​ ​ക്വാ​ളി​റ്റി​ ​ഇം​പ്രൂ​വ്‌​മെ​ന്റ് ​ഇ​നീ​ഷ്യേ​റ്റീ​വ് ​ന​ട​പ്പി​ലാ​ക്കും.​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ​ ​പൈ​ല​റ്റ് ​പ്രൊ​ജ​ക്ട് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​സേ​വ്യ​ർ​ ​ചി​റ്റി​ല​പ്പി​ള്ളി​ ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​കെ.​ഡേ​വി​സ്,​ ​വ​ട​ക്കാ​ഞ്ചേ​രി​ ​മു​നി​സി​പ്പാ​ലി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​പി.​എ​ൻ.​സു​രേ​ന്ദ്ര​ൻ,​ ​പു​ഴ​യ്ക്ക​ൽ​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ആ​നി​ ​ജോ​സ്,​ ​അ​വ​ണൂ​ർ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ത​ങ്ക​മ​ണി​ ​ശ​ങ്കു​ണ്ണി,​ ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​അ​ഡീ​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ഡോ.​ആ​ഷാ​ ​തോ​മ​സ്,​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​ശ്രീ​ദേ​വി,​ ​ഡോ.​തോ​മ​സ് ​മാ​ത്യു,​ ​ഡോ.​ഷീ​ല​ ​ബി,​ ​ഡോ.​വി.​വി.​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ,​ ​ഡോ.​നി​ഷ​ ​എം​ ​ദാ​സ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.