 
ജൻശിക്ഷൻ സൻസ്ഥാൻ അദ്ധ്യാപക ദിനാഘോഷം കോർപറേഷൻ കൗൺസിലർ മുകേഷ് കൊളപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: അദ്ധ്യാപക ദിനത്തോട് അനുബന്ധിച്ച് തൃശൂർ ജൻശിക്ഷൺ സൻസ്ഥാൻ റിസോഴ്‌സ് പേഴ്‌സൺമാരെ ആദരിക്കലും ഓണാഘോഷവും നടത്തി. നൂറിലധികംപേർ പങ്കെടുത്ത പരിപാടി കോർപറേഷൻ കൗൺസിലർ മുകേഷ് കൊളപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ജൻശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ സുധാ സോളമൻ അദ്ധ്യക്ഷത വഹിച്ചു. തിരഞ്ഞെടുത്ത റിസോഴ്‌സ് പേഴ്‌സൺമാരെ പൊന്നാട അണിയിച്ച് ആദരിച്ചു.