ആമ്പല്ലൂർ: അളഗപ്പ മിൽ തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ മിൽ ഗേറ്റിൽ ധർണ നടത്തി. വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. സോമൻ മുത്രത്തിക്കര അദ്ധ്യക്ഷനായി. അഡ്വ. പി.കെ. അശോകൻ, വി.വി. സുകുമാരൻ, കെ. ഗോപാലകൃഷ്ണൻ, കെ. ഉണ്ണിക്കൃഷ്ണൻ, ആന്റോ ഇല്ലിക്കൽ, പി.സി. ഗോപാലൻ എന്നിവർ പ്രസംഗിച്ചു. ശമ്പളവും ബോണസും ഗ്രാറ്റുവിറ്റി കുടിശ്ശിക എന്നിവ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.