തൃശൂർ : അസിസ്റ്റന്റ് കളക്ടർ (യു /ടി ) ആയി വി.എം.ജയകൃഷ്ണൻ ചുമതലയേറ്റു. തിരുവനന്തപുരം സ്വദേശിയായ ജയകൃഷ്ണൻ 2021 സിവിൽ സർവീസ് ബാച്ചുകാരനാണ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് ബി.എസ്.സി ഫിസിക്‌സിൽ ബിരുദം നേടിയിട്ടുണ്ട്. റബ്ബർ ബോർഡിൽ ജീവനക്കാരനായിരുന്ന സി.മോഹനൻ, കെ.എസ്.എഫ്. ഇ ജീവനക്കാരിയായിരുന്ന സി.ഡി.തുളസിഭായ് എന്നിവരുടെ മകനാണ്. ജില്ലാ കളക്ടർ ഹരിത വി.കുമാർ മുൻപാകെ ചുമതലയേറ്റു.