kuwj-
തൃ​ശൂ​ർ​ ​ജ​വ​ഹ​ർ​ ​ബാ​ല​ഭ​വ​നി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​പ്ര​സ് ​ക്ല​ബി​ന്റെ​ ​ഓ​ണ​ഘോ​ഷച്ച​ട​ങ്ങി​ൽ​ ​ഓ​ണ​ ​സ​ദ്യ​ ​വി​ള​മ്പു​ന്ന​ ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ,​ ​ടി.​എ​ൻ. ​പ്ര​താ​പ​ൻ​ ​എം.​പി,​ ​ക​ള​ക്ട​ർ​ ​ഹ​രി​ത​വി.​കു​മാ​ർ​ ​എ​ന്നി​വർ.

തൃശൂർ: പ്രസ്‌ക്ലബ് ഓണാഘോഷത്തിന് ഓണസദ്യ വിളമ്പി മന്ത്രി കെ.രാജൻ. സാമ്പാർ വിളമ്പി ടി.എൻ.പ്രതാപൻ എംപിയും, പപ്പടം നൽകി കളക്ടർ ഹരിത വി.കുമാറും ഒപ്പം കൂടിയപ്പോൾ മാദ്ധ്യമപ്രവർത്തകരുടെ ഓണാഘോഷം ശ്രദ്ധേയമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്ററും ആഘോഷത്തിൽ പങ്കു ചേർന്നു. ജവഹർ ബാലഭവനിൽ നടന്ന ഓണാഘോഷത്തോട് അനുബന്ധിച്ച് വിവിധ മത്സരങ്ങളും നടത്തി. ജേതാക്കൾക്ക് മന്ത്രി കെ.രാജൻ, ടി.എൻ.പ്രതാപൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ, കളക്ടർ ഹരിത വി.കുമാർ, കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീത എന്നിവർ സമ്മാനങ്ങൾ നൽകി. ജില്ലാ പ്രസിഡന്റ് ഒ.രാധിക അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പോൾ മാത്യു, കൺവീനർ റാഫി എം.ദേവസി തുടങ്ങിയവർ നേതൃത്വം നൽകി.